കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
Sunday 27 July 2025 4:58 PM IST
കൊല്ലം: ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂരിലാണ് സംഭവം. ഏരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. പ്രശോഭയെ കൊലപ്പെടുത്തി റെജി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.
റെജിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്ക് കൂടിയതായി പ്രദേശവാസികൾ പറയുന്നു. എരൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.