മുത്തശ്ശി മാവിന് ആദരം

Sunday 27 July 2025 6:29 PM IST

കൊച്ചി: വോയിസ് ഒഫ് കലൂരിന്റെ ആഭിമുഖ്യത്തിൽ കലൂർ പൊറ്റക്കുഴി ചെറുപുഷ്പം ദേവാലയത്തിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശി മാവിനെ ഇടവക വികാരി ഫാ. പാട്രിക്ക് ഇലവുങ്കലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾക്ക്ശേഷം പുതുവസ്ത്രം പുതപ്പിച്ച് ആദരിച്ചു. ആശിർഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാരിയത്ത്, സഹ വികാരി ഫാ. റിനിൽ തോമസ്,കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ സി.എ. ഷക്കീർ, ബാബു ഇല്ലത്ത്, വോയി ജോർജ് വിക്ടർ, സിജു സേവ്യർ, സതീഷ് കുമാർ, സ്മാർട്ട് സേവ്യർ, ജോണി മരക്കാംവീട്, നോബിൻ തോമസ്, ആന്റണി കറുകപ്പള്ളി, അഡ്വ.സെറീന ലിജു, സി.ജി.രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.