കെ.പി.എസ്.ടി.എ മെമ്പർഷിപ്പ് കാമ്പെയിൻ
Monday 28 July 2025 12:09 AM IST
കുറ്റ്യാടി: പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല മെമ്പർഷിപ്പ് കാമ്പെയിൻ ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. കെ. ഹാരിസ് മുഖ്യാതിഥിയായി. മനോജ് കൈവേലി, വി.വി ജേഷ്, പി.പി. ദിനേശൻ, നാസർ വടക്കയിൽ, ടി.വി. രാഹുൽ, പി സാജിദ്, ഹാരിസ് വടക്കയിൽ, ബി.ആർ. ലിബിഷ,അഖിൽ ഹരികൃഷ്ണൻ, എ.സി. രാഗേഷ്, സുധി അരൂർ, കെ. രമ, പി.കെ. സണ്ണി, കെ.പി ശ്രീജിത്ത്, പ്രവീഷ്, പി.സി.അഭിരാം, എം.റീജ എന്നിവർ പങ്കെടുത്തു