പ്രവർത്തക സംഗമവും അനുമോദനവും

Monday 28 July 2025 12:27 AM IST
പ്രവർത്തക സംഗമവും അനുമോദനവും

കുന്ദമംഗലം: എസ്.ഡി.പി.ഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പ്രവർത്തന സംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കൽ ചടങ്ങും നടത്തി. പ്രവർത്തക സംഗമം എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പൂവംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് പി.ജി എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ നാജിയ, ജൂനിയർ തലത്തിൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ കളിച്ച ആദിൽ ഹസൻ എന്നിവരെ അനുമോദിച്ചു. കെ.പി റഷീദ്,സി. റസാഖ്, പി ഇല്യാസ്‌, സുബൈദ കാരന്തൂർ, കെ.പി.റഷീദ്, കെ പി നൗഫൽ, എം.സി ഫിറോസ് പ്രസംഗിച്ചു.