എൻ.സി.എ.പി 5 സ്റ്റാർ റേറ്റിംഗുമായി നിസാൻ മാഗ്നൈറ്റ്
കൊച്ചി: ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി നിസാൻ മാഗ്നൈറ്റ്. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാർ റേറ്റിംഗുമാണ് മാഗ്നൈറ്റ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിർമ്മിക്കുന്ന നിസാൻ മാഗ്നൈറ്റ് 65ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ, സുരക്ഷാ സഹായ സവിശേഷതകൾ എന്നിവയുടെ വിലയിരുത്തലുകൾ ഉൾപ്പെടെ കർശനമായ പരിശോധനയിൽ പുതിയ നിസാൻ മാഗ്നൈറ്റ് എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശക്തമായ നിർമ്മാണ നിലവാരം, നൂതന സുരക്ഷാ സവിശേഷതകൾ, ഡ്രൈവർമാരെയും യാത്രക്കാരെയും ഒരുപോലെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന നൂതന രൂപകൽപ്പന എന്നിവ ഉൾപ്പടെയാണിത്. ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റങ്ങൾ (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇ.ബി.ഡി), വെഹിക്കൾ ഡൈനാമിക് കൺട്രോൾ തുടങ്ങിയ സമഗ്രമായ 40ൽ അധികം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ മാഗ്നൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.