വി​പ​ണി​ക്ക് ​ആ​വേ​ശ​മാ​കാ​ൻ​ ​എം.​ജി​ ​എം9

Monday 28 July 2025 12:42 AM IST

കൊ​ച്ചി​:​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ​ ​ലി​മോ​സി​നാ​യ​ ​എം.​ജി​ ​എംവി​പ​ണി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു. പേ​ൾ​ ​ല​സ്റ്റ​ർ​ ​വൈ​റ്റ്,​ ​മെ​റ്റ​ൽ​ ​ബ്ലാ​ക്ക്,​ ​കോ​ൺ​ക്രീ​റ്റ് ​ഗ്രേ​ ​എ​ന്നീ​ ​വ്യ​ത്യ​സ്ത​ ​നി​റ​ങ്ങ​ളി​ൽ​ ​ല​ഭ്യ​മാ​കു​ന്ന​ ​എം.9,​ ​ഒ​രു​പ​ക്ഷം​ ​രൂ​പ​ ​മു​ട​ക്കി​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ബു​ക്ക് ​ചെ​യ്യാം.​ ​ആ​ഗ​സ്റ്റ് 10​ ​മു​ത​ൽ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ക്കും. ആ​ഗോ​ള​ത​ല​ത്തി​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​യൂ​റോ​ ​എ​ൻ.​സി.​എ.​പി​ ​ആ​ൻ​ഡ് ​എ.​എ​ൻ.​എ.​സി.​പി​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പ്ര​കാ​രം​ 5​സ്റ്റാ​ർ​ ​സു​ര​ക്ഷാ​ ​റേ​റ്റിം​ഗാ​ണു​ള്ള​ത്. 90​ ​കി​ലോ​വാ​ട്ട് ​അ​വ​ർ​ ​ബാ​റ്റ​റി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 245​ ​എ​ച്ച്.​പി​ ​ക​രു​ത്തു​ള്ള​ ​മോ​ട്ടോ​റാ​ണ് ​എം9​ ​ന​യി​ക്കു​ന്ന​ത്. എം.​ജി.​ ​എം​ 9​ൽ​ 245​ ​എ​ച്ച്.​പി,​ 350​ ​എ​ൻ.​എം​ ​എ​ന്നി​വ​യു​ടെ​ ​പീ​ക്ക് ​പ​വ​റും​ ​ടോ​ർ​ക്ക് ​ഔ​ട്ട്പു​ട്ടും​ ​പു​റ​പ്പെ​ടു​വി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ 90​ ​കെ.​ഡ​ബ്ല്യൂ.​എ​ച്ച്.​ ​എ​ൻ.​എം.​സി​ ​ബാ​റ്റ​റി​യാ​ണ് ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​ത് ​പ​ര​മാ​വ​ധി​ 548​ ​കി​ലോ​മീ​റ്റ​ർ​ ​റേ​ഞ്ച് ​ന​ൽ​കും.​ ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​ഇ​ൻ​സ്റ്റാ​ലേ​ഷ​നോ​ടു​കൂ​ടി​യ​ 11​ ​കി​ലോ​വാ​ട്ട് ​വാ​ൾ​ ​ബോ​ക്‌​സ് ​ചാ​ർ​ജ​റും​ ​ഇ​ല​ക്ട്രി​ക് ​എം.​പി.​വി​ക്ക് 3.3​ ​കി​ലോ​വാ​ട്ട് ​പോ​ർ​ട്ട​ബി​ൾ​ ​ചാ​ർ​ജ​റും​ ​ന​ൽ​കു​ന്നു​ണ്ട്.

വില

69.90​

ല​ക്ഷം​ ​രൂപ