ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ഡെപ്യുട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ
Sunday 27 July 2025 7:43 PM IST
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന് ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെ.യ്തു. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൾ സത്താറിനെയാണ് ജയിൽ ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
ജയിൽച്ചാട്ടത്തെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത് വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നുമുള്ള ജയിൽ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അബ്ദുൾ സത്താറിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്.