അപ്പാട്ടി വളപ്പ് തറവാട് കുടുംബ സംഗമം

Monday 28 July 2025 12:15 AM IST
നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും കിഴക്കുംകര കല്യാൻ മുച്ചിലോട്ട് മുഖ്യ സ്ഥാനികൻ കുമാരൻ കോമരം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത വിജയികളായ 38 വിദ്യാർത്ഥികൾക്ക് അദ്ദേഹം ഉപഹാരങ്ങൾ നൽകി. ഗോപാലൻ കോമരം, ശശി ഊരാളൻ എന്നിവർ വിശിഷ്ടാതിഥികളായി. വി. ബാലകൃഷ്ണൻ, ദാമോദരൻ പയ്യന്നൂർ, ചന്ദ്രൻ രാവണീശ്വരം, കെ.ടി.വി പ്രേമ എന്നിവർ സംസാരിച്ചു. പ്രകാശൻ മൊട്ടമ്മൽ സ്വാഗതവും ചന്ദ്രപ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.വി നാരായണൻ (പ്രസിഡന്റ്), ദാമോദരൻ പയ്യന്നൂർ, ചന്ദ്രൻ രാവണീശ്വരം (വൈസ് പ്രസിഡന്റുമാർ), ബാബു മണലിൽ (സെക്രട്ടറി), പ്രകാശൻ മൊട്ടമ്മൽ, ചന്ദ്രപ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), വി. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.