ശിൽപ്പശാല നടത്തി
രാമനാട്ടുകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 'കൗമാരം സംഘർഷങ്ങൾക്കപ്പുറം - കൗമാരത്തെ അറിയുക' എന്ന ജനകീയ കാമ്പെയിൻ്റെ ഭാഗമായി കൊണ്ടോട്ടി മേഖലയിൽ വാഴയൂർ ഗ്രാമപഞ്ചായത്തിൽ രക്ഷിതാക്കൾക്കുള്ള ശിൽപ്പശാല നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ അക്കാദമിക് പിന്തുണയോടെ കാരാട് ജി.എൽ.പി.എസി-ൽ നടത്തിയ ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എ.വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്മാവതി, പി രമേശൻ, പി.കെ വിനോദ് കുമാർ, ടി.പി പ്രമീള പ്രസംഗിച്ചു. എം.ആർ പ്രീതി, ചേക്കു ക്ലാസെടുത്തു.