സംഗീത സമ്പൂർണ പുരസ്കാരം
Sunday 27 July 2025 9:26 PM IST
തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നൽകുന്ന സംഗീത സമ്പൂർണ പുരസ്‌കാരം ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണന് സമ്മാനിച്ചു. കെ. ബാബു എം.എൽ.എ. പുരസ്കാരം സമർപ്പിച്ചു. സഭാ പ്രസിഡന്റ് എം.വി. സുനിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ.വി. വാസുദേവൻ, ഡോ. ശ്രീവത്സൻ ജെ. മേനോൻ, രാജ്‌മോഹൻ വർമ്മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സഭ നടത്തിയ അഖിലകേരള സംഗീത മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത വർഷ വർമ്മയ്ക്കും, ആദിത്യ ദേവിനും അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു. ഡോ. ശ്രീവത്സൻ ജെ. മേനോൻ അവതരിപ്പിച്ച "കേരളീയം സുഗേയം" എന്ന സംഗീത കച്ചേരിയും നടന്നു.