ഇലക്ട്രിക് ഫെൻസിംഗ് കെൽട്രോണിന്റേത് അല്ല

Monday 28 July 2025 12:00 AM IST

തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ ഇലക്ട്രിക് ഫെൻസിംഗ് ചെയ്തത് കെൽട്രോണാണെന്ന പ്രചാരണം തെറ്റാണെന്ന് മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ പറഞ്ഞു. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കാത്തതിനാലാണ് ഗോവിന്ദച്ചാമിക്ക് എളുപ്പത്തിൽ ജയിൽ ചാടാനായത്. അതിന്റെ പേരിൽ

കെൽട്രോണിനെതിരെ ദുഷ്പചാരണം നടത്തുന്നതു ശരിയല്ല. കണ്ണൂർ സെൻട്രൽ ജയിലിൽ കെൽട്രോൺ ഇലക്ട്രിക് ഫെൻസിംഗ് പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.