വൻതാരയുടെ ഗജസേവക് സമ്മേളനത്തിന് തുടക്കം 

Monday 28 July 2025 2:03 AM IST

കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള 'പ്രോജക്ട് എലിഫന്റു'മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര. ഇന്ത്യയിലുടനീളമുള്ള 100ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്‌സേവക് സമ്മേളനം. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര. വിവിധയിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 250ലധികം ആനകളുടെ ആവാസ കേന്ദ്രം കൂടിയാണത്.

നിലവാരം ഉയർത്തുക ലക്ഷ്യം

ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക

പരിചരണ നിലവാരം ഉയർത്തുക

മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക

പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആനകളുടെ ക്ഷേമത്തിനായി കൂടുതൽ ശക്തവും കരുണാമയവുമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം

വിവാൻ കരാനി

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

വൻതാര