പ്രീ സ്കൂളുകൾക്ക് രജിസ്ട്രേഷൻ പരിഗണനയിൽ
Monday 28 July 2025 12:05 AM IST
തിരുവനന്തപുരം:പ്രീസ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിയമപരിരക്ഷ ലഭിക്കുന്നതിനും പ്രീ സ്കൂളുകൾക്ക് സർക്കാർ തലത്തിൽ രജിസ്ട്രേഷൻ നൽകുന്നത് വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.തിരുവനന്തപുരം പ്രീ സ്കൂൾ അസോസിയേഷൻ സംഘടിപ്പിച്ച ലീപ് 2025 ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തിൽ പ്രീ സ്കൂൾ അസോസിയേഷനുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേത്തു.പ്രസിഡന്റ് ജാസ്മിൻ സുധീർ അദ്ധ്യക്ഷയായി.സെക്രട്ടറി ഷമീർ എ.മുഹമ്മദ്,രേഖാ രവീന്ദ്രനാഥ്,ഡോ.ക്രിസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.