സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ ഇ- ഹുണ്ടി സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
Monday 28 July 2025 3:04 AM IST
കൊച്ചി : ആരാധനാലയങ്ങൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ ഇ- ഹുണ്ടി സ്ഥാപിച്ചു. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ- ഹുണ്ടിയുടെ ഉദ്‌ഘാടനം ചെങ്കൽപ്പേട്ട് നീതിനാഥൻ അന്തോണിസാമി ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ എ.ഡി നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെന്നൈ റീജിയണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജറുമായ ഈശ്വരൻ എസ്, ടി നഗർ ക്ലസ്റ്റർ ഹെഡ് നാഗരാജൻ എച്ച്, സെന്റ് തോമസ് മൗണ്ട് ബ്രാഞ്ച് ഹെഡ് കൃപ അന്ന തോമസ്, ഡിജിറ്റൽ ആർ.എസ്.എ സുതീഷ് എസ്.ആർ, റീജിയണൽ സെയിൽസ് മാനേജർമാരായ യാസ്മിൻ, അരുൺ കുമാർ, സെന്റ് തോമസ് മൗണ്ട് പള്ളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.