വിഐടി ചെന്നൈയിൽ ദ്വിദിന ദേശീയ സമ്മേളനം

Monday 28 July 2025 2:10 AM IST

കൊച്ചി: കൂടുതൽ പേ‌ർക്ക് ഉന്നത വിദ്യാഭ്യാസം നൽകുക, സാമ്പത്തിക അസമത്വം ഇല്ലാതാക്കുക, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക തുടങ്ങി വിവിധ വിഷയങ്ങളിൽ ഉൾക്കാഴ്ചയേകാൻ വികസിത ഭാരതത്തിലേക്ക് കർമ്മരേഖ എന്ന വിഷയത്തിൽ അഖില ഭാരതീയ രാഷ്ട്രീയ ശൈശിക് മഹാസംഘുമായി ചേർന്ന് വെല്ലൂ‌ർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചെന്നൈ (വി.ഐ.ടി) ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു. എം.പി പ്രൊഫ. ‍ഡോ. സു​ധാംശു ത്രിവേദി സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ യുവാക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക എന്നതാണ് സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനമെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ചെയ‌ർമാൻ ഡോ. ടി.ജി. സീതാറാം, വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി സെൽവം, ഡോ. ആ‌‌ർ. മണികണ്ഠൻ, പ്രൊഫ.നി‌ർമൽജിത്ത് സിം​ഗ് കൽസി, ​ഗുന്ദ ലക്ഷ്മൺ, ഡോ. മന്ദൻ എ സെന്തിൽ, പ്രൊഫ. സൈദ് ഐനുൾ ഹസൻ, ഡോ. കെ.എസ് ലക്ഷ്മി, പ്രൊഫ. ടി. ത്യാ​ഗരാജൻ തുടങ്ങിയവ‌ർ ചടങ്ങിൽ പങ്കെടുത്തു.