ഉപരാഷ്ട്രപതി ആകുമോ? 'അയ്യോ"യെന്ന് തരൂർ

Monday 28 July 2025 12:00 AM IST

തിരുവനന്തപുരം: ഉപരാഷ്ട്രപതിയാകാൻ സാദ്ധ്യതയുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് 'അയ്യോ..."എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി ശശി തരൂർ. അതേസമയം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ആ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയെന്നായിരുന്നു പ്രതികരണം. പി.കേശവദേവ് സാഹിത്യപുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള സംവാദ പരിപാടിയിലായിരുന്നു തരൂരിന്റെ മറുപടി. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇനി ഒരു ഏഷ്യാക്കാരന് ഊഴം വരുന്നതുതന്നെ 2046ലാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും തരൂർ വ്യക്തമാക്കി.