'ഹരിതം ലഹരി രഹിതം ' ഇന്ന്
Monday 28 July 2025 1:34 AM IST
പത്തനംതിട്ട: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള എക്സൈസ് വിമുക്തി മിഷൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 'ഹരിതം ലഹരി രഹിതം 'എന്ന പരിപാടി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 10ന് അടൂർ സെന്റ്.സിറിൾസ് കോളേജിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നൽകും, തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രകൃതി സംരക്ഷണത്തിനെക്കുറിച്ച് കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഷിബു കുമാർ വി.എൻ ക്ലാസെടുക്കും.