മെറിറ്റ് ഫെസ്റ്റ്

Sunday 27 July 2025 11:43 PM IST

റാന്നി: കോൺഗ്രസ് നാറാണംമൂഴി മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെറിറ്റ് ഫെസ്റ്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ 250 വിദ്യാർത്ഥികളെ ആദരിച്ചു.റവ. അജി വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ജോർജ് ജോസഫ്, ഗ്രേസി തോമസ്, സാംജി ഇടമുറി, ആരോൺ പനവേലി, സുനിൽ യമുനാ, എബി പുത്തൻപുരയിൽ, ബീനാ ജോബി, ഓമന പ്രസന്നൻ, റെജി വാലു പുരയിടത്തിൽ, മിനി ഡൊമനിക്ക്, സുനിൽ കിഴക്കേചരുവിൽ എന്നിവർ സംസാരിച്ചു,