അനുമോദിച്ചു
Monday 28 July 2025 1:45 AM IST
മണ്ണാർക്കാട്: എൻ.എസ്.എസ് മണ്ണാർക്കാട് താലൂക്ക് യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ്.ടു സമ്പൂർണ എ.പ്ലസ് വിജയികളെ അനുമോദിക്കൽ ചടങ്ങ് ഡോ. കെ.എ.കമ്മാപ്പ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ.രാമചന്ദ്രൻനായർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം കെ.വി.സി.മേനോൻ, കമ്മിറ്റി അംഗങ്ങളായ പി.കെ.സി.നായർ, ഒ.ദാമോദരൻ, വി.ജയപ്രകാശ്, ഹരി വി.മേനോൻ, വി.ഉണ്ണികൃഷ്ണൻ, ജയരാമൻ, പരമേശ്വരപിള്ള, വനിത യൂണിയൻ പ്രസിഡന്റ് ജി.ശാന്തമ്മ, സെക്രട്ടറി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.