ഉദ്ഘാടനം ചെയ്തു

Sunday 27 July 2025 11:47 PM IST

കോന്നി: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പറയംകോട് 64ാം നമ്പർ സ്മാർട്ട് അങ്കണവാടി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു . കെ യു ജനിഷ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടിക്കായി സ്ഥലം നൽകിയ രാമചന്ദ്രൻ പിള്ളയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ. പറക്കോട് സി.ഡി.പി.ഒ അലിമ, ടി.വി. പുഷ്പവല്ലി, മിനി എബ്രഹാം, പി വി ജയകുമാർ, സുജ അനിൽ, ഷാൻ ഹുസൈൻ, അരുൺ എന്നിവർ സംസാരിച്ചു.