കൺവെൻഷൻ നടത്തി
Monday 28 July 2025 1:46 AM IST
പാലക്കാട്: കെ.എസ്.എസ്.പി.യു ഹേമാംബിക നഗർ യൂണിറ്റിന്റെ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.പി.ക്ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പ്രേമകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാധാദേവി നവാഗതരെ സ്വീകരിച്ചു. ക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ ആർ.രമേഷ് ക്ലാസെടുത്തു. യൂണിറ്റ് സെക്രട്ടറി വി.സി.ചെറിയാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സത്യഭാമ, ബ്ലോക്ക് കൗൺസിൽ അംഗം ലളിതാംബിക, ടി.ഐ.മജീദ് സംസാരിച്ചു.