ഉഴവൂർ വിജയന്റെ എട്ടാം ചരമ വാർഷിക ദിനാചരണം
Sunday 27 July 2025 11:47 PM IST
പത്തനംതിട്ട : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ എട്ടാം ചരമ വാർഷിക ദിനാചരണം എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി ചന്ദനത്തോപ്പ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞുർ, ചെറിയാൻ ജോർജ് തമ്പു, എം. മുഹമ്മദ് സാലി, അഡ്വക്കേറ്റ് ശ്രീഗണേഷ്, കെ.ജി റോയ്, വർഗീസ് മാത്യു, സാബുഖാൻ, അനില പ്രദീപ്, ഹബീബ് റാവുത്തർ, ബിനോജ് തെന്നാടൻ, സോണി സാമുവൽ, സുജോ വർഗീസ്, സജിൻ മാത്യു, നരേഷ് പള്ളിക്കൽ, തുടങ്ങിയവർ സംസാരിച്ചു.