പ്രതിഷേധിച്ചു
Sunday 27 July 2025 11:48 PM IST
കോഴഞ്ചേരി: ചരിത്ര പ്രസിദ്ധമായ ആറൻമുള വള്ളസദ്യയെ കച്ചവടമാക്കി മാറ്റാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിൽ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ പ്രതിഷേധിച്ചു. വള്ളസദ്യകളുടെ എല്ലാ ആചാരങ്ങളേയും മര്യാദകളേയും കീഴ് വഴക്കങ്ങളേയും ലംഘിച്ചു കൊണ്ട് പണം വാങ്ങി വള്ളസദ്യ ആറൻമുള ക്ഷേത്രത്തിൽ വച്ചു കൊടുക്കുവാനുള്ള തീരുമാനം അങ്ങേയറ്റം ആചാര വിരുദ്ധമാണ്. ക്ഷേത്രാഭിവൃദ്ധിക്കായുള്ള അഞ്ചു കാര്യങ്ങളിൽ അന്നദാനം പ്രാമുഖ്യമുള്ളതാണ്. അത് ക്ഷേത്രത്തിൽ വച്ച് പണം ഈടാക്കാതെ നൽകുന്ന കാര്യവുമാണ്. വള്ളസദ്യകളെ വിൽപന ഉത്പന്നമാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ഭക്തജനങ്ങൾ മുന്നോട്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു