കൺവെൻഷൻ

Sunday 27 July 2025 11:51 PM IST

കോന്നി: കേരള മഹിളാ സംഘം കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ കൺവെൻഷൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എ ദീപകുമാർ, സുമതി നരേന്ദ്രൻ , മല്ലിക സോമൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജോയ്‌സ് എബ്രഹാം (പ്രസിഡന്റ്), കാർത്തിക, സുമ (വൈസ് പ്രസിഡന്റ്), മല്ലിക സോമൻ (സെക്രട്ടറി),ഉഷ രാജൻ, സിന്ധു ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.