ബ്ളൂ ടൈഗേഴ്സിന് കരുത്തേകാൻ രാജാമണിയും
Monday 28 July 2025 12:03 AM IST
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസൺ അണിനിരക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിന്റെ സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചായി എ.ടി രാജാമണിയെത്തി. തിരുവനന്തപുരത്ത് ടീമിന്റെ പരിശീലനക്യാമ്പിൽ രാജാമണി പങ്കെടുത്തു.
രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനൊപ്പമുണ്ടായിരുന്ന രാജാമണി താരങ്ങളുടെ ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നതിൽ അഗ്രഗണ്യനാണ്. ആർ.അശ്വിൻ,മുഹമ്മദ് സിറാജ്, എസ് ബദരീനാഥ്, എൽ ബാലാജി തുടങ്ങിയ താരങ്ങളെ രാജാമണി പരിശീലിപ്പിച്ചിട്ടുണ്ട്.ബി.സി.സി.ഐയുടെ ചെന്നൈയിലെ സ്പെഷ്യലിസ്റ്റ് അക്കാദമിയിൽ കണ്ടീഷനിംഗ് കോച്ചായിരുന്നു.