മാസ്റ്റേഴ്സ് ബാസ്കറ്റ്ബാൾ സമാപിച്ചു

Monday 28 July 2025 12:08 AM IST

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇൻഡോർ കോർട്ടിൽ നടന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ബാസ്കറ്റ്‌ബാൾ ടൂർണമെന്റ് സമാപിച്ചു. 30 മുതൽ 65 വയസ്സ് വരെ പ്രായമുള്ള 95 പുരുഷ വനിതാ ടീമുകളിലായി 1000ത്തിലധികം മുൻകാല താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്തവർ ഉൾപ്പടെ 15ലധികം അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരങ്ങൾ വിവിധ ടീമുകളിലായി മാറ്റുരച്ചു. ഒമാൻ, യുഎഇ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.

വനിതാ വിഭാഗത്തിൽ ഫ്യൂഷൻ ഇന്ത്യ ടീം 35 പ്ളസ്, 45 പ്ളസ് കാറ്റഗറികളിൽ കിരീടം നേടി. കേരള ടീമായ വാരിയേഴ്സ് ഇന്ത്യ 30 പ്ലസ് വിഭാഗത്തിൽ കിരീടം നേടി. പുരുഷ വിഭാഗത്തിൽ കേരള ടീമായ ഇന്ത്യസ്പാർട്ടൺ 30 പ്ലസ് കിരീടം നേടിയപ്പോൾ തിരുവനന്തപുരം ടിഡിബിഎസ് 55 പ്ലസ് കിരീടം നേടി .