വിമുക്തഭടന്മാരെ ആദരിച്ചു

Monday 28 July 2025 12:17 AM IST

മലപ്പുറം: കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ബി.ജെ.പി മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവ്വ സൈനികരെ ആദരിച്ചു. സിഗ്നൽ കോറിൽ ജോലി ചെയ്ത റിട്ടയേർഡ് നായ്ക്ക് ജയപ്രകാശ്, ഹവിൽദാർ വി.കെ സുനിൽ കുമാർ, വാരിജാക്ഷൻ എന്നിവരെയാണ് ആദരിച്ചത്.ബി ജെ പി ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബി. രതീഷ്, പി.പി ഗണേശൻ, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ കാടാമ്പുഴ , ബി.ജെപി പാലക്കാട് മേഖല സെക്രട്ടറി വി. സുന്ദരൻ, ജില്ലാ സെക്രട്ടറി രാജേഷ് കോഡൂർ ,മലപ്പുറം മണ്ഡലം പ്രസിഡന്റ് ബാഷ കോലേരി, മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി എസ്.എൻ. മനോജ് , പി നാരായണൻ എന്നിവർ പങ്കെടുത്തു.