വീർ ജവാൻ അബ്‌ദുൾ നാസറിനെ സ്വന്തം വിദ്യാലയം അനുസ്മരിച്ചു
Monday 28 July 2025 12:20 AM IST
കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ അബ്ദുൽ നാസറിന്റെ സ്മരണ പുതുക്കി കാളികാവ് ബസാർ ജി.യു.പി സ്‌കൂൾ.
നാസർ പഠിച്ചത് ഈ സ്‌കൂളിലാണ് . വിദ്യാലയ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ പരിപാടി കാളികാവ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ.അലവി ഉദ്ഘാടനം ചെയ്തു. അബ്ദുൾ നാസറിന്റെ മാതാവ് ഫാത്തിമ സുഹ്ര, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രധാനാദ്ധ്യാപകൻ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മഹ്സും, എസ്.എം.സി ചെയർമാൻ താഹിർ നഖാഷ്, അദ്ധ്യാപകരായ കെ.മുനീർ, ടി.എച്ച്. അബ്ദുറഹ്മാൻ, കെ.എം.സലീമ, കെ.സനിത, ക്ലബ്ബ് ലീഡർ വി.അഷ്ഫ തുടങ്ങിയവർ നേതൃത്വം നൽകി.