കൗമാരം സംഘർഷങ്ങൾക്കപ്പുറം പരിശീലനം പൂർത്തിയായി
മലപ്പുറം : വർത്തമാനകാല തലമുറയുടെ പ്രതിസന്ധിയിൽ ശാസ്ത്രീയ ഇടപെടൽ ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കൗമാരം സംഘർഷങ്ങൾക്കപ്പുറം ജനകീയ കാമ്പയിനിലെ പരിശീലനങ്ങൾ പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട 11 പഞ്ചായത്തുകളിലേക്കുള്ള റിസോഴ്സ് പേഴ്സൺമാർക്ക് രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം നടത്തിയത്.
മലപ്പുറം പരിഷദ് ഭവനിൽ ചേർന്നപരിപാടിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി ഡിപാർട്മെന്റ് പ്രൊഫസർ ഡോ. ബേബി ഷാരി നേതൃത്വം നൽകി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് വേണു പാലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എ.ഷിബുലാൽ ആശംസയർപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അദ്ധ്യക്ഷനായി. ഉപസമിതി കൺവീനർ സിഎൻ. സുനിൽ , ചെയർപേഴ്സൺ വി.വി.മണികണ്ഠൻ, അക്കാദമിക കൺവീനർ വി.വിനോദ് , പരിഷത്ത് ജില്ലാ സെക്രട്ടറി വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.