ലഹരി പ്രതിരോധ ബോധവത്കരണ സമ്മേളനം
Monday 28 July 2025 12:24 AM IST
ഓടനാവട്ടം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെളിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത് ലഹരി പ്രതിരോധ ബോധവത്കരണ സമ്മേളനം നടന്നു. പൂയപ്പള്ളി ഇൻസ്പെക്ടർ ഒഫ് പൊലീസ് ബി. സുനുകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുടവട്ടൂർ വിശ്വൻ അദ്ധ്യക്ഷനായി. സബ് ഇൻസ്പെക്ടർ രജനീഷ് മാധവൻ, വിമുക്തി കോർഡിനേറ്റർ ശ്രീജിത്ത് മാധവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. രതീന്ദ്രൻ, കെ. രാജൻ, എൻ. രാജശേഖരൻ, എം.കെ.തോമസ്, എ.സുധീന്ദ്രൻ, സി.മുരളീധരൻ, എം.സൈനുലാബ്ദീൻ, എൽ. മത്തായിക്കുട്ടി, ആർ.ശശികല, ജെ. ശുഭകുമാരി എന്നിവരുൾപ്പെടെ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.