ചിത്തിര മെരിറ്റ് അവാർഡ് വിതരണം

Monday 28 July 2025 12:24 AM IST
മൈനാഗപ്പള്ളി ചിത്തിര വിലാസം യു.പി സ്കൂളിൽ നടന്ന മെരിറ്റ് അവാർഡ് വിതരണം സ്കൂൾ മാനേജരും പൊതു പ്രവർത്തകനുമായ കല്ലട ഗിരീഷ് നിർവഹിക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു.പി. സ്കൂളിൽ ചിത്തിര മെരിറ്റ് അവാർഡ് വിതരണവും രക്ഷാകർതൃ സംഗമവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്കുമാണ് ചിത്തിര മെരിറ്റ് അവാർഡ് നൽകിയത്. സ്കൂൾ മാനേജർ കല്ലട ഗിരീഷ് അവാർഡുകൾ വിതരണം ചെയ്തു.

സ്കൂളിൽ നടന്ന രക്ഷാകർതൃ സംഗമം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അർഷാദ് മന്നാനി അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമാദ്ധ്യാപിക എസ്. ജയലക്ഷ്മി, പി.ടി.എ വൈസ് പ്രസിഡന്റ് റസീന, ലീന സാമുവൽ, ബി.എസ്.സൈജു, ഉണ്ണി ഇലവിനാൽ, രശ്മി, പ്രീത, അനന്തകൃഷ്ണൻ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.