ശ്രീനാരായണ ട്രോഫി ജലോത്സവം, ആദ്യ ഫണ്ട് ഏറ്റുവാങ്ങി
കരുനാഗപ്പള്ളി: ചിങ്ങമാസത്തിലെ ചതയം നാളിൽ കന്നേറ്റിക്കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവ ധനശേഖരണാർത്ഥം ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ശ്രീനാരായണഗുരു പവലിയനിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി രമേശ് ചെന്നിത്തല കരുനാഗപ്പള്ളി സുറുമ വെഡ്ഡിംഗ് സെന്റർ ഉടമ ജൗഹറിൽ നിന്ന് സംഭാവന ഏറ്റുവാങ്ങി. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ.എസ് കല്ലേലിഭാഗം, നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ, മുൻ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ, കുളച്ചവരമ്പേൽ ഷാജഹാൻ, സുരേഷ് കൊട്ടുകാട്, മുരളീധരൻ പഞ്ഞിവിള, ജോബ്, താഹിർ, കരുമ്പാലിൽ സദാനന്ദൻ, കെ.കെ.രവി, ആർ.മുരളി, ബിനോയ് കരുമ്പാലിൽ, സരിത അജിത്ത്, ബഷീർ എവർമാക്സ്, എസ്.ഉത്തമൻ, സതീശൻ, തയ്യിൽ തുളസി, രാജു കൊച്ചുതോണ്ടലിൽ, ശിവൻ കൊല്ലക എന്നിവർ സംസാരിച്ചു.