പൊലീസുകാർ സഞ്ചരിച്ച ബൈക്കിടിച്ച വീട്ടമ്മ മരിച്ചു
Monday 28 July 2025 12:48 AM IST
കുന്നംകുളം: പൊലീസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് മഠത്തിപ്പറമ്പിൽ ശ്രീദേവിയാണ് (54) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ ആർത്താറ്റുവച്ച് റോഡ് മുറിച്ചു കടക്കവേയാണ് കുന്നംകുളം സ്റ്റേഷനിലെ രണ്ട് പൊലീസുകാർ സഞ്ചരിച്ച ബൈക്കിടിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.