സി.പി.എം പങ്കാളിത്തം അവസാനിപ്പിക്കണം:എം.എം.ഹസൻ
Monday 28 July 2025 12:50 AM IST
തിരുവനന്തപുരം:കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് സി.പി.എം ക്രിമിനലുകളും പാർട്ടി ഫ്രാക്ഷനും ചേർന്നാണെന്നും ജയിൽ ഉപദേശക സമിതിയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ പങ്കാളിത്തം അവസാനിപ്പിക്കണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ.ജഡ്ജിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ഉൾപ്പെടുത്തിയുള്ളതാകണം ജയിൽ ഉപദേശക സമിതി.എന്നാൽ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിൽ ഭൂരിഭാഗവും സി.പി.എം നേതാക്കളാണ്.ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയിട്ടുണ്ട്.ജയിലിൽ രാത്രികാല നിരീക്ഷണത്തിന്റെ അലംഭാവം പ്രകടമാക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ.സർക്കാർ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ അന്വേഷണം ഒളിച്ചോട്ടമാണ്.ദ്രുതഗതിയുള്ള നടപടിക്ക് പകരം അന്വേഷണ പ്രഹസനങ്ങൾ നടത്തി ജനത്തെ പറ്റിക്കുകയാണ് പിണറായി സർക്കാരെന്നും ഹസൻ കൂട്ടിച്ചേർത്തു.