പൗർണ്ണമിക്കാവിൽ നവരാത്രി മഹോത്സവ കമ്മി​റ്റി

Monday 28 July 2025 12:52 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ കമ്മി​റ്റി രൂപീകരിച്ചു. സിന്ധു ജയന്തകുമാറിനെ പ്രസിഡന്റായും സി.എസ്.ഷിജില കുമാരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ: ദിവ്യ അജേഷ്, മിനി വേണുഗോപാൽ, രശ്മി വിനോദ്, മഞ്ജു വിനോദ്, ഡോ.ഷീല സുനിൽ, ശുഭ ഉദയൻ, എസ്.ലക്ഷ്മി, സരിഗ ആർ.സി.ബാബു,ശാലിനി, അനു നിത്യ, വീണ ബിജു, വിജയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രദീപ്,അനിത രാമചന്ദ്രൻ, ദീപ, രേഷ്മ വിഷ്ണു.

നവരാത്രി കമ്മി​റ്റി, കാവടി കമ്മിറ്റി,കലോത്സവ കമ്മിറ്റി തുടങ്ങിയ എല്ലാ കമ്മിറ്റികളും സ്ത്രീകളാണ് നയിക്കുന്നത്. സെപ്തംബർ 27 മുതൽ ഒക്ടോബർ 7 വരെ 10 ദിവസം രാവിലെ 4 മുതൽ രാത്രി 10 വരെ തുടർച്ചയായി നട തുറന്നിരിക്കും. പതിവ് പൂജകൾക്കുപുറമേ വിശേഷാൽ പൂജകളും നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും.