ശിവഗിരിയിൽ ഗുരുധർമ്മ പ്രചരണസഭ സമ്മേളനം

Monday 28 July 2025 12:52 AM IST

ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ 44-ാമത് വാർഷിക സമ്മേളനം ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നു.ഗുരുദേവ കൃതികൾ ജനഹൃദയങ്ങളിലെത്തിക്കുന്നതിൽ സഭയുടെ പങ്ക് സുപ്രധാനമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ആത്മോപദേശശതക സമിതികൾ രൂപീകരിച്ച് കൃതിയുടെ കോപ്പികൾ വ്യാപകമായി പ്രചരിപ്പിക്കണം. സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഇനിയും വിവിധ രാജ്യങ്ങളിൽ നടത്തുമെന്നും സ്വാമി പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ജ്ഞാനതീർത്ഥ ,സ്വാമി വിരജാനന്ദഗിരി,സ്വാമി ദേശികാനന്ദയതി, സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹൻ, രജിസ്ട്രാർ കെ.ടി. സുകുമാരൻ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആർ.ഒ ഡോ.ടി. സനൽകുമാർ,

ചീഫ് കോ -ഓർഡിനേറ്റർ സത്യൻ പന്തത്തല , കോ-ഓർഡിനേറ്റർമാരായ ചന്ദ്രൻ പുളിങ്കുന്ന്, അശോകൻ ശാന്തി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ബാബുരാജ് വട്ടോടിൽ, അഡ്വ. അമ്പിളിഹാരിസ്, മാതൃസഭ പ്രസിഡന്റ് ഡോ.സി.അനിതാശങ്കർ, സെക്രട്ടറി ശ്രീജ.ജി.ആർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.