അഡ്വ. പി.ഡി.സന്തോഷ് കുമാർ ഇന്ന് ചുമതലയേൽക്കും

Monday 28 July 2025 1:06 AM IST

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.ഡി.സന്തോഷ് കുമാർ ഇന്ന് രാവിലെ 11.30ന് ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും. ബോർഡംഗമായിരുന്ന ജി.സുന്ദരേശന്റെ കാലാവധി കഴിഞ്ഞതോടെയാണ് പി.ഡി.സന്തോഷിനെ തിരഞ്ഞെടുത്തത്. സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയംഗം, പേരിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുലിയൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അദ്ധ്യാപകനായിരുന്ന പി.ഡി.സന്തോഷ് ജോലി രാജിവച്ചാണ് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചത്.