ഗുണമേന്മാ വിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ: മന്ത്രി ശിവൻകുട്ടി
Monday 28 July 2025 1:10 AM IST
തിരുവനന്തപുരം:ഗുണമേന്മാ വിദ്യാഭ്യാസം നൽകുന്നതിൽ കേരളം ഏറെ മുന്നിലാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 'എല്ലാവർക്കും വിദ്യാഭ്യാസം' ആശയത്തെ മുൻനിർത്തി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എയുടെ 'മികവ് 2025' അക്കാഡമിക മുന്നേറ്റ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ മാർഗരേഖ മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, ഡോ. രതീഷ് കാളിയാടൻ, എ.കെ. ബീന തുടങ്ങിയവർ പങ്കെടുത്തു.