കന്യാസ്‌ത്രീകളുടെ അറസ്റ്റ് പാർലമെന്റിൽ ഉന്നയിക്കും

Monday 28 July 2025 1:13 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം കേരള എം.പിമാർ ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് നടപടികൾ രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.