മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല, എട്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു
Monday 28 July 2025 3:55 PM IST
ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മണത്തറയിൽ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യനാണ് വേദവ്യാസ സ്കൂളിനടുത്ത് തൂങ്ങിമരിച്ചത്.
ഗെയിം കളിക്കാൻ അമ്മയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് ദേഷ്യത്തോടെ വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.