അങ്കമാലിയിൽ 'അക്കാഡമിയ 2025'
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിലും മീറ്റുകളിലും മികവ് പ്രകടിപ്പിച്ച പ്രതിഭകളെ അനുമോദിക്കുന്നതിനായി റോജി എം. ജോൺ എം.എൽ.എ സംഘടിപ്പിച്ച 'അക്കാഡമിയ 2025' വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും റാങ്ക് ജേതാക്കളെയും എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും 10, 12 ക്ലാസ്സുകളിൽ 10ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും ചടങ്ങിൽ ആദരിച്ചു. നഗരസഭാദ്ധ്യക്ഷൻ അഡ്വ. ഷിയോപോൾ. മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, ജോയി അവോക്കാരൻ, കെ.വി. ബിബീഷ്, എസ്.വി. ജയദേവൻ, ലതിക ശശികുമാർ, ജെസി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷൈജോ പറമ്പി, ഷാനിത നൗഷാദ്, തുടങ്ങിയവർ പ്രസംഗിച്ചു.