റാഫി നൈറ്റ് വ്യാഴാഴ്ച
കൊച്ചി: കൊച്ചി മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര സംഘടിപ്പിക്കുന്ന റാഫി നൈറ്റ് വ്യാഴാഴ്ച നടക്കും. വൈകിട്ട് ആറിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന റാഫി നൈറ്റിൽ പ്രമുഖഗായകർക്കൊപ്പം കൊച്ചിയിലെ കലാകാരന്മാരും ഗാനങ്ങൾ ആലപിക്കുമെന്ന് മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര സെക്രട്ടറി കെ.എ. ഹുസൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. മുഹമ്മദ് അസ്ലം ബംഗ്ലൂർ, അഫ്സൽ, സൗരവ് കിഷൻ, ചിത്ര അരുൺ, ഗൗരി സുനിൽ, മുകേഷ് അഗർവാൾ, യഹിയ അസീസ്, നൗഷാദ് തുടങ്ങിയ കലാകാരന്മാർ അണിനിരക്കും. വാർത്താസമ്മേളനത്തിൽ ഗോപിനാഥൻ ഗോവിന്ദറാവു, ബോണി തോമസ്, അസ്ലം ഖാൻ, എം.എ. അയൂബ് എന്നിവർ പങ്കെടുത്തു.