എം.​ബി.​ ​ല​ക്ഷ്മി​ക്ക് പു​ര​സ്‌​കാ​രം

Tuesday 29 July 2025 1:00 AM IST

വൈ​പ്പി​ൻ​:​ ​ചെ​റാ​യി​ ​എ​സ്.​എം.​എ​ച്ച് .​എ​സി​ലെ​ ​കാ​യി​കാ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന​ ​ഹേ​മ​പ്ര​ഭാ​ ​ര​വീ​ന്ദ്ര​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​ന​ൽ​കു​ന്ന​ ​കാ​യി​ക​ ​ബ​ഹു​മ​തി​യാ​യ​ ​മൂ​ന്നാ​മ​ത് ​ഹേ​മ​പ്ര​ഭ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​എ​ട​വ​ന​ക്കാ​ട് ​എ​സ്.​ഡി.​പി.​വൈ.​ ​കെ.​പി.​എം.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​എം.​ബി.​ ​ല​ക്ഷ്മി​ ​അ​ർ​ഹ​യാ​യി.​ ​അ​ത്‌​ല​റ്റി​ക്‌​സി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കു​ന്ന​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ​ഈ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ഇ​ന്ന് ​എ​ട​വ​ന​ക്കാ​ട് ​എ​സ്.​ഡി.​പി.​വൈ.​ ​കെ.​പി.​എം.​ ​ഹൈ​സ്‌​കൂ​ൾ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പു​ര​സ്‌​കാ​ര​ ​ജേ​താ​വി​ന് ​മെ​ഡ​ലും​ 25000​ ​രൂ​പ​യും​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ഹേ​മ​പ്ര​ഭ​ ​ട്ര​സ്റ്റ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​നീ​ത​ ​ര​വീ​ന്ദ്ര​ൻ,​ ​സു​നി​ത​ ​ര​വീ​ന്ദ്ര​ൻ,​ ​മ​നോ​ജ് ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.