കെ.സി.എഫ് പ്രതിഷേധം
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പ്രതിഷേധിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുള്ള അറസ്റ്റ് വേദനാജനകവും അപലപനീയവുമാണെന്നും കെ.സി.എഫ് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കണം. ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ നടപടികൾ വേണമെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ്, വി.സി. ജോർജ്കുട്ടി, ബിജു കുണ്ടുകളം, ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു.