ഹെപ്പറ്റൈറ്റിസ് ദിനാചരണം
അങ്കമാലി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ബോധവത്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബൽ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയറക്ടർ ഒഫ് മെഡിക്കൽ സർവീസ് ഡോ.ആർ. രമേശ് കുമാർ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചു. ഹെപ്പറ്റൈറ്റിസ് ബോധവത്കരണ ടോക്കുകൾക്ക് മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് ഗോപാലകൃഷ്ണ, ലീഡ് കൺസൾട്ടന്റ് ഡോ. മുഹമ്മദ് നൗഫൽ എന്നിവർ നേതൃത്വം നൽകി.