ജെ.എൽ.യു തൊഴിലാളി സംഗമം
കൊച്ചി: ജനതാ ലേബർ യൂണിയൻ (ജെ.എൽ.യു) എറണാകുളം ജില്ലാ തൊഴിലാളി സംഗമം മുൻമന്ത്രിയും ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ വി. സുരേന്ദ്രപിള്ള ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള വാർദ്ധക്യ പെൻഷൻ വിതരണം ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി ബിജു തേറാട്ടിൽ, തമ്പി വർഗീസ് , താഹ പുതുശേരി, വിനോദ് കുമാർ, വർഗീസ് പി.സി, യേശുദാസ്, അനീഷ്, റോഷൻ, ജയമധു, അരുൺ എൻ., അരുൺ ദാസ്, അഭിലാഷ്, സലിം കളമശേരി എന്നിവരെ തിരഞ്ഞെടുത്തു. ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി സുനിൽ ഖാൻ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി സുധീർ തമ്മനം, ശ്രീധരൻ, ദേവി അരുൺ, ജോയ് പള്ളുരുത്തി എന്നിവർ സംസാരിച്ചു.