ഈറ്റ തൊഴിലാളികൾക്കായി പ്ലാസ്റ്റിക് ഇറക്കുമതി തീരുവ കൂട്ടണം

Tuesday 29 July 2025 12:13 AM IST

തിരുവനന്തപുരം: പരമ്പരാഗത ഈറ്റ തൊഴിലാളികളെ സംരക്ഷിക്കണമെന്നും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കണമെന്നും സാംബവ ‌‌‌ഡെവലപ്മെന്റ് സൊസൈറ്റി ആവശ്യപ്പെട്ടു. അസംസ്കൃത വസ്തുവായ ഈറ്റയുടെ ലഭ്യത ഉറപ്പാക്കാൻ ഈറ്റക്കാടുകൾ പ്രത്യേക സോണുകളാക്കി മാറ്റണം. ബാംബൂ കോർപറേഷൻ വഴി ലഭ്യമാവുന്ന ഈറ്റയുടെ ഗുണമേന്മ ഉറപ്പുവരുത്തുകയും സബ്സിഡി നിരക്കിൽ തൊഴിലാളികൾക്ക് ലഭ്യമാക്കുകയും വേണം. സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് വൈ ലോറൻസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ.സൈമൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മടത്തറ സോമൻ സാധുക്ക് ലാസർ,ജെ. കൃഷ്ണകുമാർ, എസ്.ധനജകുമാരി എന്നിവർ സംസാരിച്ചു.