കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി സഭകൾ

Tuesday 29 July 2025 12:06 AM IST

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്‌തതിൽ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ സഭകളും സംഘടനകളും.അസീസി സിസ്‌റ്റേഴ്സ് ഒഫ് മേരി ഇമ്മാക്കുലേറ്റ് അംഗങ്ങളായ അങ്കമാലി എളവൂർ മാളിയേക്കൽ പ്രീതി മേരി, തലശേരി സ്വദേശിനി എന്നിവരാണ് മതം മാറ്റ ശ്രമം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായത്.

കന്യാസ്ത്രീകളെ ജയിലിലടച്ചത് പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ഒഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ആശങ്കയോടെ

സിറോമലബാർ സഭ

നിക്ഷിപ്ത താത്പര്യങ്ങളുള്ള ആൾക്കൂട്ടങ്ങളും സംഘടനകളും ഭരണഘടനയ്‌ക്ക് മീതെ വളരുന്നത് ആശങ്കാജനകമാണെന്ന് സിറോമലബാർ സഭ പറഞ്ഞു. സന്യസ്തർക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഭാ വക്താവ് ആവശ്യപ്പെട്ടു.

നടപടി വേണം:

കെ.സി.എഫ്

അറസ്റ്റിൽ കെ.സി.ബി.സി അൽമായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പ്രതിഷേധിച്ചു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി എന്നിവർ ആവശ്യപ്പെട്ടു.

കള്ളക്കേസ്:

ലാറ്റിൻ സഭ

കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇ‌ടപെടണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. കള്ളക്കേസിൽ കുടുക്കിയതും കന്യാസ്ത്രീകൾക്കെതിരെ പെൺകുട്ടികളെ തിരിച്ചതും അന്വേഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.

മോചിപ്പിക്കണം:

സതീശൻ

കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാജ്യമെങ്ങും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലി എളവൂരിലെ വീട് മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി., സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തുടങ്ങിയവർ സന്ദർശിച്ചു.

രാ​ജ്യ​ത്തി​ന് ​അ​പ​മാ​നം: ​ക്ലീ​മി​സ് ​ബാവ തി​രു​വ​ന​ന്ത​പു​രം​:​ ​ഛ​ത്തീ​സ്ഗ​ഡി​ൽ​ ​ര​ണ്ട് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത് ​ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യെ​ന്ന് ​കെ.​സി.​ബി.​സി​ ​പ്ര​സി​ഡ​ന്റ് ​ക​ർ​ദ്ദി​നാ​ൾ​ ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​ക്ലീ​മി​സ് ​കാ​തോ​ലി​ക്കാ​ബാ​വ. ​സ​ന്യ​സ്ത​ ​വ​സ്ത്രം​ ​ധ​രി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കു​ന്നഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കു​ന്ന​തും​ ​ഇ​തി​നെ​തി​രേ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യി​ല്ലാ​ത്ത​തും​ ​ആ​ശ​ങ്ക​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​ ക​ത്തോ​ലി​ക്ക​ ​സ​ഭ​ ​ഒ​ന്നാ​കെ​ ​പ്ര​തി​ഷേ​ധം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ​നീ​തി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​മ​ത​ ​സ്വ​ത​ന്ത്രം​ ​തി​രി​ച്ച് ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ​സ​ഭ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ശ​ങ്കാ​കു​ലം: യൂ​ജി​ൻ​ ​പെ​രേര ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത് ​ക്രൈ​സ്ത​വ​ർ​ക്കും​ ​മ​ത​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​ആ​ശ​ങ്ക​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​ ​വി​കാ​രി​ ​ജ​ന​റ​ൽ​ ​മോ​ൺ.​ ​യൂ​ജി​ൻ​ ​പെ​രേ​ര​ ​പ​റ​ഞ്ഞു.​ ​

ക​ന്യാ​സ്ത്രീ​ക​ളു​ടെ​ ​അ​റ​സ്റ്റ്: കേ​ന്ദ്ര​ത്തി​നെ​തി​രെ സി.​ബി.​സി.ഐ

തൃ​ശൂ​ർ​:​ ​രാ​ജ്യ​ത്ത് ​മ​ത​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​ഭ​യ​മി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സി.​ബി.​സി.​ഐ​ ​പ്ര​സി​ഡ​ന്റും​ ​തൃ​ശൂ​ർ​ ​അ​തി​രൂ​പ​ത​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത് ​ആ​വ​ശ്യ​പ്പെ​ട്ടു. ഛ​ത്തീ​സ്ഗ​ഡി​ലെ​ ​ദു​ർ​ഗ് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​മ​നു​ഷ്യ​ക്ക​ട​ത്ത് ​ആ​രോ​പി​ച്ച് ​ര​ണ്ട് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ല​ട​ച്ച​ ​സം​ഭ​വം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​വും​ ​വേ​ദ​നാ​ജ​ന​ക​വു​മാ​ണ്.​ ​ഈ​ ​സം​ഭ​വം​ ​രാ​ജ്യ​ത്തെ​ ​മ​തേ​ത​ര​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​ന്യൂ​ന​പ​ക്ഷ​ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​യും​ ​മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും​ ​ന​ഗ്‌​ന​മാ​യ​ ​ലം​ഘ​ന​മാ​ണ് .​ ​ദു​ർ​ഗ് ​സം​ഭ​വം​ ​രാ​ജ്യ​ത്ത് ​ക്രൈ​സ്ത​വ​ ​മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഭീ​തി​ ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.​ ​സ​ന്യ​സ്ത​ർ​ക്ക് ​സ​ഭാ​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​രാ​ജ്യ​ത്ത് ​സ്വ​ത​ന്ത്ര​മാ​യി​ ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​പോ​ലും​ ​നി​ഷേ​ധി​ക്കു​ന്ന​ ​തു​ട​ർ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ഒ​ന്നു​ ​മാ​ത്ര​മാ​ണി​തെ​ന്ന് ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത് ​ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി​ ​സം​ഘം​ ​റാ​യ്പൂ​രി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​ഛ​ത്തീ​സ്ഗ​ഡി​ലെ​ ​മ​ല​യാ​ളി​ ​ക​ന്യാ​സ്ത്രി​ക​ളു​ടെ​ ​അ​റ​സ്റ്റ് ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​ന്നു​വെ​ന്നും​ ​സം​സ്ഥാ​ന​ ​അ​ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നൂ​പ് ​ആ​ന്റ​ണി​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​തി​നി​ധി​ ​സം​ഘം​ ​ഇ​ന്ന് ​റാ​യ്പൂ​രി​ലേ​ക്ക് ​പോ​കു​മെ​ന്ന് ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​അ​റി​യി​ച്ചു.​ ​ക്രൈ​സ്ത​വ​ ​സ​ഭാ​ ​നേ​താ​ക്ക​ളെ​യും​ ​അ​റ​സ്റ്റി​ലാ​യ​ ​ക​ന്യാ​സ്ത്രീ​ക​ളു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും​ ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​ശ്ന​ ​പ​രി​ഹാ​ര​ത്തി​ന് ​എ​ല്ലാ​ ​സ​ഹാ​യ​ങ്ങ​ളും​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.

സി.​പി.​എ​മ്മും​ ​കോ​ൺ​ഗ്ര​സും മു​ത​ലെ​ടു​പ്പി​ന് ​:​ബി.​ജെ.​പി

തൃ​ശൂ​ർ​:​ ​ഛ​ത്തീ​സ്ഗ​ഡി​ലെ​ ​മ​ല​യാ​ളി​ ​ക​ന്യാ​സ്ത്രീ​ക​ളു​ടെ​ ​അ​റ​സ്റ്റി​ൽ​ ​ബി.​ജെ.​പി​ക്കെ​തി​രെ​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​നാ​ണ് ​കോ​ൺ​ഗ്ര​സും,​സി.​പി.​എ​മ്മും​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​എ​സ്.​ ​സു​രേ​ഷും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷോ​ൺ​ ​ജോ​ർ​ജും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു. ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി,​ ​പ്ര​ധാ​ന​മ​ന്ത്രി,​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​എ​ന്നി​വ​രു​മാ​യി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്ത​യ​ച്ച​ത​ല്ലാ​തെ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​ന്നും​ ​ചെ​യ്തി​ല്ലെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.