ബലക്ഷയം: പൊളിക്കേണ്ടത് 272 സ്‌കൂൾ കെട്ടിടങ്ങൾ കണക്കെടുപ്പ് തുടങ്ങി തദ്ദേശ വകുപ്പ്

Tuesday 29 July 2025 12:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബലക്ഷയം കാരണം പൊളിച്ചു കളയേണ്ട സ്കൂൾ കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി തദ്ദേശ വകുപ്പ്. വിവിധ ജില്ലകളിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചുവരെ ലഭിച്ച കണക്കുപ്രകാരം ഇക്കൂട്ടത്തിലുള്ളത് 272 കെട്ടിടങ്ങൾ. ഇതിൽ 95 കെട്ടിടങ്ങൾ രണ്ടു വർഷം മുമ്പുതന്നെ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയവയാണ്. ശേഷിക്കുന്നവ കഴിഞ്ഞ ജൂണിനു മുമ്പും ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കണക്കെടുപ്പ് പൂർത്തിയായ ശേഷമാകും തുടർനടപടി.

കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്. ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശ പ്രകാരമാണിത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലടക്കം കണക്കെടുപ്പ് നടത്തുന്നുണ്ട്.

പ്രളയം സാരമായി ബാധിച്ച ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടെ ബലക്ഷയം ബാധിച്ച സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം കൂടുതലാണ്.

തദ്ദേശ എൻജിനിയർമാർ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ആ കെട്ടിടങ്ങളെ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം,​ പാചകപ്പുര എന്നിങ്ങനെയാക്കി മാറ്റി പ്രവർത്തനം തുടരുന്നുണ്ട്.

നടപടിക്രമങ്ങൾ ഏറെ

പൊളിക്കൽ വൈകും

അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെക്കാലമെടുക്കും. സ്കൂൾ പി.ടി.എയും തുടർന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും യോഗം ചേർന്ന് ആദ്യം തീരുമാനമെടുക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് അതിന് അനുമതി നൽകണം. തുടർന്ന് വാല്യുവേഷൻ നിശ്ചയിച്ച് എൻജിനിയറിംഗ് വിഭാഗം ടെൻ‌ഡർ വിളിച്ച് പൊളിക്കാൻ കരാർ നൽകണം. മൂന്നു വർഷമായിട്ടും പൊളിക്കാൻ കഴിയാതെ നടപടികളിൽ കുരുങ്ങി കിടക്കുന്ന സ്കൂൾ കെട്ടിടങ്ങളുണ്ട്.

സ്കൂ​ൾ​ ​സു​ര​ക്ഷ​:​ ​ആ​റാ​ഴ്ച​യ്ക്ക​കം മാ​ർ​ഗ​രേ​ഖ​ ​പു​റ​പ്പെ​ടു​വി​ക്ക​ണം

കൊ​ച്ചി​:​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ആ​രോ​ഗ്യ,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യ​ ​ക​ര​ട് ​മാ​ർ​ഗ​രേ​ഖ​യി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​തു​ട​ർ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​സം​യു​ക്ത​ ​യോ​ഗം​ ​വി​ളി​ച്ച് ​ആ​റാ​ഴ്ച​യ്ക്ക​കം​ ​അ​ന്തി​മ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ൽ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​പാ​മ്പു​ ​ക​ടി​യേ​റ്റ് ​മ​രി​ച്ച​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ഡ്വ.​ ​കു​ള​ത്തൂ​ർ​ ​ജ​യ്‌​സിം​ഗ് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യു​മാ​ണ് ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്. ത​ദ്ദേ​ശ,​ ​വ​നം​ ​വ​കു​പ്പു​ക​ൾ,​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​മി​ഷ​ൻ,​ ​കേ​ര​ള​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​കൈ​മാ​റ​ണം.