വോൾട്ടാസ് ഓണം ഓഫറും പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചു

Tuesday 29 July 2025 12:07 AM IST

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് ഗൃഹോപകരണ ബ്രാൻഡായ വോൾട്ടാസ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഹോം അപ്ലയൻസുകളുടെ പുതിയ ഉത്പന്ന സീരിസും വിപണിയിൽ അവതരിപ്പിച്ചു. വോൾട്ടാസ് ഓണം ആശംസകൾ ഓഫറിലൂടെ കോമ്പോ ഡീലുകൾ, ഈസി വായ്പകൾ, അധിക വാറന്റി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. തെരഞ്ഞെടുത്ത വാട്ടർ ഹീറ്ററുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ, എയർ കണ്ടീഷണറുകൾക്ക് 799 രൂപയും ജി.എസ്.ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇൻസ്റ്റലേഷൻ എന്നിവക്ക് പുറമേ കുറഞ്ഞ ഡൗൺ പേയ്‌മെന്റ് ഇ.എം.ഐയും ലഭിക്കും. ഓണം ഓഫറുകൾ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് സെപ്തംബർ 10ന് സമാപിക്കും. സ്മാർട്ട് ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്ററുകൾ, ഡിജിറ്റൽ ക്രിസ്റ്റ പ്രോ വാട്ടർ ഹീറ്റർ, വാഷിംഗ് മെഷീൻ, ഡിഷ് വാഷറുകൾ, ഫാനുകൾ, മിക്‌സർ ഗ്രൈൻഡറുകൾ,ഡ്രൈ അയേണുകൾ, കൊമേഴ്ഷ്യൽ റഫ്രിജറേറ്ററർ, ഡീപ് ഫ്രീസർ, വാട്ടർ ഡിസ്‌പെൻസറുകൾ, വാട്ടർ കൂളറുകൾ എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. കേരളത്തിൽ എഴുന്നൂറിലധികം കസ്റ്റമർ ടച്ച് പോയിന്റുകളും 84 സർവീസ് ഫ്രാഞ്ചൈസികളും വോൾട്ടാസിനുണ്ട്. വോൾട്ടാസ് നിയുക്ത മാനേജിംഗ് ഡയറക്ടർ മുകുന്ദൻ മേനോൻ, വോൾട്ടാസ് ബെക്കോ സി.ഇ.ഒ ജയന്ത് ബാലൻ എന്നിവർ പങ്കെടുത്തു.